ഇലകമണ്‍ ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
ശ്രീധരന്‍ പിള്ള . സി
പ്രസിഡന്‍റ്,ഇലകമണ്‍ ഗ്രാമപഞ്ചായത്ത്
സജിനി.എന്‍.എസ്
വൈസ് പ്രസിഡന്‍റ് & ചെയര്‍പേഴ്സണ്‍, ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
അരുണ്‍.കെ
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
ഷിനി
ചെയര്‍പേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി
സജിന.എസ്.ആര്‍
ചെയര്‍പേഴ്സണ്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി
കെ.ഗോപകുമാര്‍
സെക്രട്ടറി, ഇലകമണ്‍ ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
പഴയ പ്രജാസഭയ്ക്കു ശേഷം തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളില്‍ ഒന്നാണ് ഇലകമണ്‍ പഞ്ചായത്ത്. അതിന് മുമ്പുണ്ടായിരുന്ന ഇലകമണ്‍ വില്ലേജു പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ശ്രീമാന്‍ മുഹമ്മദ് കണ്ണ് ആയിരുന്നു. 1953-ല്‍ ഈ പഞ്ചായത്ത് രൂപം കൊള്ളുമ്പോള്‍ 17.75 ച.കി.മീ വിസ്തീര്‍ണ്ണം ഉണ്ടായിരുന്നു. വടക്കും കിഴക്കും കുന്നുകളുടെ നീണ്ട നിരയും അതിനിടയ്ക്കായി വയല്‍നിരകളും ചരിവുകളും ഇലകമണ്‍ തോടും അയിരൂരാറും സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറുഭാഗത്ത് ചരിത്ര പ്രസിദ്ധമായ ഇടവാ നടയറക്കായലും ഈ പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ്. തിരുവനന്തപുരം ജില്ലയിലെ വടക്കുപടിഞ്ഞാറേ അതിര്‍ത്തിയില്‍ ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ ആദ്യ ഭരണസമിതിയുടെ പ്രസിഡണ്ട് ഡോ.കെ.വാസുദേവനും വൈസ് പ്രസിഡണ്ട് വി.എം.അബ്ദുള്‍ഖാദറുമായിരുന്നു. കെടാകുളം കരുണാകരന്‍, കെ.വിദ്യാധരന്‍, കെ.ഗോപാലന്‍, എം.അച്ച്യുതന്‍പിള്ള, കെ.ആര്‍.ഗോപാല പിള്ള എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. 1967-ല്‍ പഞ്ചായത്തോഫീസ് കെട്ടിടം പണി കഴിപ്പിക്കുന്നതിലേക്കായി അബ്ദുള്‍ കരീം എന്ന വ്യക്തി തന്റെ കൈവശത്തിലുണ്ടായിരുന്ന ഭൂമി...